Breaking...

9/recent/ticker-posts

Header Ads Widget

പാലാ ളാലം പഴയ പള്ളിയില്‍ ജാഗ്രത സമിതി പ്രവര്‍ത്തനമാരംഭിച്ചു.

 


പാലാ ളാലം പഴയ പള്ളിയില്‍ ജാഗ്രത സമിതി പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തന ഉദ്ഘാടനം പാലാ ഡിവൈഎസ്പി കെ സദന്‍ നിര്‍വഹിച്ചു. പള്ളി വികാരി ജോസഫ് തടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു. ഫാ.ആന്റ്ണി മുഖ്യ പ്രഭാഷണം നടത്തി.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.


 പാലാ  ട്രാഫിക് എസ്.ഐ  സുരേഷ് കുമാര്‍,   ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.  രാജീവ് കൊച്ചുപറമ്പില്‍,  ലിജോ അനിത്തോട്ടം, രാജേഷ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  സ്‌കൂള്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, ഇടവകയിലെ മുഴുവന്‍ വീടുകളിലും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം, മദ്യം മയക്കുമരുന്നിനെതിരെ പോലീസും എക്‌സൈസുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയാണ് ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.




Post a Comment

0 Comments