Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ തൊഴിലധിഷ്ഠിത പരിശീലന പരിപാടി

 


പാലാ നഗരസഭയില്‍ തൊഴിലധിഷ്ഠിത പരിശീലന പരിപാടി ആരംഭിച്ചു.  പാലാ നഗരസഭ, മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ  സഹകരണത്തോടുകൂടി  ഈ വര്‍ഷം സംഘടിപ്പിക്കുന്ന വിവിധ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളുടെ   ഉദ്ഘാടനം ചെയര്‍മാന്‍ ശ്രീ ഷാജു വി തു രുത്തന്‍ നിര്‍വഹിച്ചു.  സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കുന്നതിനും, അതുവഴി പാലായിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ലക്ഷ്യം ഇട്ടുകൊണ്ടാണ്  ഈ വര്‍ഷം നഗരസഭ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ഷാജു വി തുരത്തന്‍ അറിയിച്ചു.  ഭക്ഷ്യ സംസ്‌കരണ മേഖലയില്‍  നിലവിലുള്ള സംരംഭകര്‍ക്ക്  തങ്ങളുടെ ഉല്‍പാദന ക്ഷമത കൂട്ടുന്നതിനും, നവ സംരംഭകര്‍ക്ക്  കൂടുതല്‍ അറിവുകള്‍ പകരുക എന്ന ലക്ഷ്യത്തോടെയും ആണ്  ഈ വര്‍ഷം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സാവിയോ കാവുകാട്ട് പറഞ്ഞു. സംരംഭകരെ സഹായിക്കുന്ന വിധത്തില്‍ വിവിധ സബ്‌സിഡി സ്‌കീമുകള്‍  സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും ഇതിന്റെ പ്രയോജനം ഉള്‍ക്കൊണ്ടുകൊണ്ട്  കൂടുതല്‍ ആള്‍ക്കാര്‍  മുന്നോട്ടുവരണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മീനച്ചില്‍ താലൂക് വ്യവസായ ഓഫീസര്‍  സിനോ ജേക്കബ് മാത്യു  പറഞ്ഞു. നഗരസഭസ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ബിന്ദു മനു, സന്ധ്യ R,  ലിസിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പില്‍, വ്യവസായ വികസന ഓഫീസര്‍ നിഷാമോള്‍ എ, ഉഴവൂര്‍ ബ്ലോക് വ്യവസായ വികസന ഓഫീസര്‍ മായാ ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു അജയ്ശങ്കര്‍ ക്ലാസ് നയിച്ചു.




Post a Comment

0 Comments