Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവണ്മെന്റ് പോളിടെക്നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍

 


പാലാ ഗവണ്മെന്റ് പോളിടെക്നിക്കില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇത് വരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷന്‍ ലഭിക്കും. polyadmission.org  എന്ന വെബ്‌സൈറ്റ് മുഖേന ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കോളേജില്‍ നേരിട്ട് എത്തിയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും ഓഗസ്റ്റ് 7 മുതല്‍ ആണ് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിക്കുന്നത്. പത്താം ക്ലാസ് വിജയം ആണ് യോഗ്യത,  ഒരു ലക്ഷത്തില്‍ താണ വരുമാനം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ണ്ണമായും സൗജന്യം ആണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകള്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ ഈ സ്ഥാപനത്തിന് ഉണ്ട്. ഇലക്ട്രിക്കല്‍ &  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ നാല് പ്രധാനപ്പെട്ട വിഭാഗങ്ങളിലാണ് ത്രിവല്‍സര ഡിപ്ലോമ കോഴ്സുകള്‍ പ്രദാനം ചെയ്യുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സൗകര്യങ്ങള്‍ പ്രയോജന പ്പെടുത്തണമെന്ന്'  പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ ബൈജു കൊല്ലപ്പറമ്പില്‍ വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പാള്‍  അനി എബ്രഹാം, പി റ്റി എ സെക്രട്ടറി ശ്രീ ശ്യാംരാജ് ആര്‍ എല്‍, അഡ്മിഷന്‍ കോര്‍ഡിനേറ്റര്‍  രമേശ് എം വിവിധ ബ്രാഞ്ച്/ മേധാവികളായ  ബിനു ബി ആര്‍, സ്മിത വി,  ഭാമ ദേവി എന്‍, ഷാനിഫ ഇ , ജിയോ പി. ജി. എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments