Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ആഘോഷവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു

 


പാലാ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ആഘോഷവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു. ത്രിവര്‍ണ പതാകകളും കുട്ടിത്തൊപ്പികളും അണിഞ്ഞ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നു. ഗാന്ധിജി, ഇന്ദിരാഗാന്ധി, ചാച്ചാജി , ഭാരതാംബ തുടങ്ങിയ വേഷമണിഞ്ഞെത്തിയ കുട്ടികള്‍ റാലിക്ക് മിഴിവേകി.സ്‌കുളില്‍ നിന്ന് ആരംഭിച്ച റാലി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ ചുറ്റി സ്‌കൂളില്‍ തിരിച്ചെത്തി. തുടര്‍ന്ന് മധുരപലഹാര വിതരണവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ. ചീരാംകുഴി, അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍, സി.ലിജി ,ലീജാ മാത്യു, സി. ഡോണാ, മാഗി ആന്‍ഡ്രൂസ്, സി.ജെസ്സ് മരിയ ,ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments