Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 16-ാം തീയതി തുടക്കമാകും.

 


പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് ആഗസ്റ്റ് 16-ാം തീയതി തുടക്കമാകും. രാവിലെ 10 ന് ബിഷപ് വയലില്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിര്‍വ്വഹിക്കും. കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കോളേജിന്റെ സ്ഥാപകരും മാര്‍ഗ്ഗദര്‍ശികളുമായിരുന്ന മഹത് വ്യക്തികള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ ഡോ ജോസഫ് തടത്തില്‍ സംസാരിക്കും. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ റോഷി അഗസ്റ്റിന്‍ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക കോട്ടയം പാര്‍ലമെന്റ് അംഗം അഡ്വ.  കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് അനാഛാദനം ചെയ്യും. നവീകരിച്ച പരീക്ഷ വിഭാഗത്തിന്റെ താക്കോല്‍കൈമാറ്റം ജോസ് കെ. മാണി MP നിര്‍വഹിക്കും.. ക്യാമ്പസില്‍, മിയാവാക്കി മാതൃകയില്‍ രൂപപ്പെടുത്തുന്ന നഗരവനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട എംപിയും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ആന്റോ ആന്റണി വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വഹിക്കും. ജൂബിലി മൊമെന്റോ പ്രകാശന കര്‍മ്മം പാലാ എം.എല്‍.എ മാണി സി. കാപ്പനും ജൂബിലിവര്‍ഷ സൂചകമായി 75 ചന്ദനതൈകള്‍ ക്യാമ്പസില്‍ നടുന്നതിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാജു വി. തുരുത്തനും നിര്‍വ്വഹിക്കും. ജൂബിലി വര്‍ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്താവതരണം  പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഡിജോ കാപ്പന്‍ നിര്‍വഹിക്കും. നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോല്‍ദാനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് നിര്‍വ്വഹിക്കും. വിശിഷ്ടാതിഥികളെ മൊമന്റോ നല്കി ആദരിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. കോളേജില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോളേജ് മാനേജര്‍ റവ ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ജൂബിലി കമ്മറ്റി സെക്രട്ടറി ആഷിഷ് ജോസഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്, ഡിജോ കാപ്പന്‍, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments