Breaking...

9/recent/ticker-posts

Header Ads Widget

സ്വാസ്ഥ്യം 2024 എന്ന പേരില്‍ കര്‍ക്കടകമാസാചരണം സംഘടിപ്പിച്ചു

 


പാലാ സെന്റ് തോമസ് കോളേജ്  മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാസ്ഥ്യം 2024 എന്ന പേരില്‍ കര്‍ക്കടകമാസാചരണം സംഘടിപ്പിച്ചു. കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആശുപത്രിയുടെയും നാഗാര്‍ജ്ജുന ആയുര്‍വേദിക് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. മലയാള സാഹിത്യത്തിന്റെ ആധാരശിലയായി കരുതപ്പെടുന്ന രാമായണത്തെയും  കര്‍ക്കടകമാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കര്‍ക്കടകമാസത്തിലെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ശ്രീധരീയം ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. അഞ്ജലി ശ്രീകാന്തും അദ്ധ്യാത്മരാമായണവും കേരള സംസ്‌കൃതിയും എന്ന വിഷയത്തെ അധികരിച്ച് നാഗാര്‍ജുന ആയുര്‍വേദിക് സെന്റര്‍ കാലടി  ഡയറക്ടര്‍ ഡോ .കൃഷ്ണന്‍ നമ്പൂതിരിയും രാമായണമെന്ന കാവ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെന്റ് തോമസ് കോളേജ് സംസ്‌കൃത വിഭാഗം മുന്‍ മേധാവി ഡോ.സി.ടി. ഫ്രാന്‍സിസും പ്രഭാഷണം നടത്തി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ക്കടകക്കഞ്ഞിയും തയ്യാറാക്കിയിരുന്നു. രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവയും നടന്നു. മലയാള സമാജത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ. സാല്‍വിന്‍ കെ.തോമസ്, വകുപ്പ് മേധാവി ഡോ. സോജന്‍ പുല്ലാട്ട് , അദ്ധ്യാപകരായ  ഡോ.തോമസ് സ്‌കറിയാ , പ്രിന്‍സ് മോന്‍ ജോസ് ,സിജു ജോസഫ് , ടോണി ജോസഫ് , ആരതി വി.നായര്‍ ,സമാജം കോര്‍ഡിനേറ്റേഴ്‌സായ ഡോ. സുവര്‍ണ്ണനീദേവി, സൗമ്യ ജോസ് ,സമാജം പ്രസിഡന്റായ ആതിരാ വിനോദ്, ഭാരവാഹികളായ ഷിയാന്‍ ഷിബു , ആദിത്യന്‍ എം.വി ,   ആര്‍ഷ പി.റോയ്, നിഹാ എന്നിവര്‍നേതൃത്വം നല്‍കി





Post a Comment

0 Comments