Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ കുഴികള്‍ അടച്ചു

 


പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ യാത്രക്കാര്‍ക്ക് ദുരിതമായിരുന്ന കുഴികള്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്റെ നേതൃത്വത്തില്‍ പാറമക്ക് കൊണ്ട് അടച്ചു ഗതാഗത യോഗ്യമാക്കി. PWD നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ സ്വന്തം നിലയില്‍ പണം മുടക്കി  ബസ് സ്റ്റാന്‍ഡിലെ കുഴികളടച്ചത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് നാളുകളായി. വാഹനങ്ങള്‍ കുഴിയിലിറക്കി നിരങ്ങി കയറി പോവുകയായിരുന്നു. ഇതിനിടയില്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവായിരുന്നു. അധികൃതര്‍ പതിവ് മൗനം തുടര്‍ന്നപ്പോള്‍ ഷാജു തുരുത്തന്‍ സ്വന്തം നിലയില്‍ കുഴി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്ന വലിയ ഗര്‍ത്തങ്ങള്‍ നിമിഷനേരം കൊണ്ട് ഗതാഗത യോഗ്യമായി. ചെയര്‍മാന്‍ ഷാജു തുരുത്തന്റെ നടപടികള്‍ക്ക് പിന്തുണയുമായി ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരുമെത്തിയിരുന്നു. സതീഷ് ചൊള്ളാനി, ആനി ബിജോയി, ലിസിക്കുട്ടി മാത്യു  സാവിയോ കാവുകാട്ട് , ബൈജു കൊല്ലമ്പറമ്പില്‍, ബിജി ജോജോ, ജോസുകുട്ടി പൂവേലില്‍ ,സാബു കാരക്കല്‍ ,കെ.വി അനൂപ്, എസ് സാജന്‍ ,അനീഷ് കെ ടി ,മാത്തച്ചന്‍ കുന്നേപ്പറമ്പില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments