Breaking...

9/recent/ticker-posts

Header Ads Widget

പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു.

 


ട്രെയിന്‍ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍  കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു.  തിങ്കളാഴ്ച രാവിലെ മാവേലിക്കര മുതലുള്ള യാത്രക്കാര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ച് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം നടത്തിയതിന്റെ പിന്നാലെയാണ് കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചത്. പാലരുവിയ്ക്കും വേണാടിനുമിടയില്‍ മെമു അനുവദിക്കണമെന്നായിരുന്നു യാത്രക്കാരുടെ പ്രധാന ആവശ്യം. അടിയന്തിര പരിഹാരമായി പാലരുവിയില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കായംകുളം മുതല്‍ കോട്ടയം വഴി എറണാകുളത്തേയ്ക്ക് അതികഠിനമായ തിരക്കാണ് രാവിലെയുള്ള പാലരുവിയിലും വേണാടിലും അനുഭവപ്പെടുന്നത്. യാത്രക്കാര്‍ കുഴഞ്ഞു വീഴുന്നത് പതിവായിരുന്നു. പ്രതിഷേധ ദിനത്തിലും മൂന്ന് യാത്രക്കാര്‍ കുഴഞ്ഞു വീണിരുന്നു. രണ്ട് ട്രെയിനുകള്‍ക്കുമിടയിലുള്ള ഒന്നരമണിക്കൂര്‍ ഇടവേളയാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കോച്ചുകള്‍ വര്‍ദ്ധിപ്പിച്ച  തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിലവിലെ തിരക്കുകള്‍ക്ക് ശാശ്വത പരിഹാരം മെമു സര്‍വീസ് മാത്രമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് എക്‌സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം അഭിപ്രായപ്പെട്ടു.  മെമു സര്‍വീസ് മാത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന് ശ്രീജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു.




Post a Comment

0 Comments