പാംഷേഡ് ഫാമിലി പോളി ക്ലിനിക് കാണക്കാരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റുമാനൂര്‍ എറണാകുളം റോഡരികില്‍ കേരള ഗ്രാമീണ്‍ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന പാം ഷേഡ്ക്ലിനിക്കിന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ നിര്‍വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ കാണക്കാരി അരവിന്ദാക്ഷന്‍, ജോര്‍ജ് ഗര്‍വാസിസ്, കളത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സിറിയക് ജേക്കബ്, ജനറല്‍ സെക്രട്ടറികെ സി ഉണ്ണികൃഷ്ണന്‍, നമ്പ്യാ കുളം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി സേവ്യര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒപി, ഇസിജി, ഒബ്‌സര്‍വേഷന്‍, ഫാര്‍മസി, ഹോം കെയര്‍, തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം, ഡിജിറ്റല്‍ എക്‌സ്-റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സംവിധാനവും പാം ഷേഡ് ഫാമിലി പോളി ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. തെള്ളകത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം റീഹാസുമായി ചേര്‍ന്ന് ഓര്‍ത്തോപീഡിക് റിഹാബിലിറ്റേഷന്‍ സേവനം ഒരുക്കിയിട്ടുണ്ട്. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങള്‍ പാം ഷേഡ് ഫാമിലി പോളി ക്ലിനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പാം ഷേഡ് ഫാമിലി പോളി ക്ലിനിക് ഡയറകര്‍ ഡോ. ബിന്‍ഷാദ് നൈന അറിയിച്ചു.
0 Comments