Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ശില്പശാല നടത്തി

 


മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  പാമ്പാടി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ ശില്പശാല നടത്തി. പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിസന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി ദീപ കെ ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി മായ എം നായര്‍, എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ സൗമ്യ, VEO പ്രദീപ് G, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രീനു തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ജിഎസ്എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആശീഷ് എം എസ്, ശുചിത്വമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര വി ഇ ഒ നിഭ, ഹരിത കര്‍മ്മസേന കണ്‍സോഷ്യം പ്രസിഡന്റ് ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments