പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ രീതിയില്‍ പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വോട്ടെടുപ്പില്‍ പങ്കെടുത്തു. ജനാധിപത്യ സമ്പ്രദായത്തോട് ബഹുമാനവും ആഭിമുഖ്യവും സൃഷ്ടിക്കുവാന്‍ വിദ്യാലയത്തില്‍ നടക്കുന്ന മാതൃകാപ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ നൂറു ശതമാനം വിജയവും പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവും എടുത്തു പറയേണ്ട നേട്ടങ്ങളാണെന്ന് ഹെഡ്മിസ്ട്രസ്സ് ജാന്‍സിമോള്‍ അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ അസിസ്റ്റന്റ് സോജന്‍ ജെയിംസ്, റ്റിന്റു പി.തോമസ്, ലിനീഷ് ജോസഫ് എന്നിവരും മാന്നാനം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജ് മംഗളം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലെ ട്രെയിനി ടീച്ചേഴ്‌സും തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.
0 Comments