കുറവിലങ്ങാട് തോട്ടുവാ ജയ്ഗിരിയില്‍ മരണവീട്ടില്‍നിന്ന് 20000 രൂപയോളം കവര്‍ന്ന യുവതി പോലീസ് പിടിയില്‍ . പെരുമ്പാവൂരിലെ ഒരു മരണ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിക്കവേയാണ് യുവതി അറസ്റ്റിലായത്. പെരുമ്പാവൂര്‍ ഒക്കലിലെ മരണ വീട്ടില്‍ നിന്നുംസ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മോഷ്ടിച്ചത്. കുറവിലങ്ങാട് തോട്ടുവാ ജയ്ഗിരിയില്‍ സംസ്‌കാരചടങ്ങിനായി വീട്ടുകാര്‍ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളില്‍ മോഷണം നടന്നത്. മോഷണശേഷം ഗോള്‍ഡ് കളര്‍ വാഗണര്‍ കാറില്‍ കയറി രക്ഷപെടുകയായിരുന്നു... ആഗസ്റ്റ് മാസം 13നായിരുന്നു കുറവിലങ്ങാട്ടെ സംഭവം. കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്‌കോ നഗര്‍ സ്വദേശിനി റിന്‍സി എന്ന 29കാരിയാണ് അറസ്റ്റിലായത്. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്റെ മാതാവിന്റെ മരണാന്തര ചടങ്ങുകള്‍ക്കിടെ പൗലോസിന്റെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് യുവതി . 45 ഗ്രാം സ്വര്‍ണ്ണാഭരണവും 90 കുവൈറ്റ് ദിനാറും യുവതി കവര്‍ന്നത്. ഇവിടെയും മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടു പോകുന്ന സമയത്തായിരുന്നു മോഷണം . മുഖത്ത് മാസ്‌ക് ധരിച്ചാണ് യുവതി മരണ വീട്ടിലെത്തിയത്. മരണവീട്ടിലുളളവരുമായി യുവതിക്ക് ബന്ധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേ യുവതി തന്നെയാണ് കുറവിലങ്ങാട്, തോട്ടുവായില്‍ നിന്നു മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. കോടതി റിമാന്‍ഡ് ചെയ്ത യുവതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു
0 Comments