Breaking...

9/recent/ticker-posts

Header Ads Widget

വീട് കയറി ആക്രമണം : മധ്യവയസ്‌കന്‍ അറസ്റ്റില്‍.

 


 ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസില്‍ മധ്യവയസ്‌കനെ  പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റ്കുന്നേല്‍ ഭാഗത്ത് , കുര്യാറ്റ്കുന്നേല്‍ ലക്ഷംവീട് കോളനിയില്‍ ജോയി എന്നുവിളിക്കുന്ന രാജേഷ് (49) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാര്‍ച്ച് മാസം മൂന്നാം തീയതി രാത്രി 08.30 മണിയോടുകൂടി കൈപ്പുഴ കുട്ടോംപുറം സ്വദേശിയായ ഗൃഹനാഥനെ ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് കാലില്‍ വെട്ടുകയുമായിരുന്നു. ഗൃഹനാഥന്‍ രാജേഷിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം തിരികെ  കൊടുക്കാന്‍ താമസിച്ചതിലുള്ള വിരോധം മൂലമാണ് ഇയാള്‍ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.എച്ച്.ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments