Breaking...

9/recent/ticker-posts

Header Ads Widget

മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 


അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ചു കയറി മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പയപ്പാര്‍ ഭാഗത്ത് ഇലവുങ്കല്‍ സെബിന്‍ സെബാസ്റ്റ്യന്‍ എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി തൊഴിലാളികളുടെ ബാഗുകള്‍ മറ്റും തുറന്നു പരിശോധിക്കുന്നതിനിടെ  വീട്ടുടമസ്ഥന്‍ കാണുകയും പോലീസില്‍ വിവരമറിയുകയുമായിരുന്നു. തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി  ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ മാരായ നൗഷാദ്, രാജീവ് മോന്‍, സി.പി.ഓ അഖിലേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.




Post a Comment

0 Comments