Breaking...

9/recent/ticker-posts

Header Ads Widget

ലഹരിക്കേസ് പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

 


കോട്ടയത്ത് പൊലീസിനു നേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതി ഒളിവില്‍ താമസിക്കാനെത്തിയ ആലുവയിലെ  വീട്ടില്‍ നിന്ന് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. മുഖ്യപ്രതി സൂര്യന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ മാതാവും കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറുമായ രേഖ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന നാല് യുവാക്കളെയും രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ടാണ് എടയപ്പുറം മനക്കത്താഴം കവലയ്ക്ക്  വാടകയ്ക്ക് താമസിക്കുന്ന യുവദമ്പതികളുടെ വീട്ടില്‍  പ്രതി സൂര്യനും മാതാവ് രേഖയുമെത്തിയത്. ഇവര്‍ക്കൊപ്പം മറ്റൊരു കാറില്‍ നാല് യുവാക്കളും എത്തി. പിന്നാലെയെത്തിയ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് വീടുവളഞ്ഞ് പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖ്യപ്രതി  ഓടി രക്ഷപ്പെട്ടത്.തുടര്‍ന്ന് ആലുവയില്‍ നിന്ന് വനിത പൊലീസിനെ വിളിച്ചുവരുത്തി മാതാവിനെ കസ്റ്റഡിയിലെടുത്തു. കാറിലെത്തിയ യുവാക്കളെയും കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂര്യന്റെ കോട്ടയത്തെ വാടക വീട്ടില്‍ നിന്ന് കാല്‍ കിലോ കഞ്ചാവും ആറ് ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കഞ്ഞിക്കുഴി ഭാഗത്ത് സ്വന്തം വീടുണ്ടായിട്ടും വാടക വീട്ടില്‍ തനിച്ച് താമസിക്കുന്നത് ലഹരി ഇടപാടിനാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.




Post a Comment

0 Comments