പുന്നത്തുറ വെസ്റ്റ് എന്‍എസ്എസ് കരയോഗത്തിന്റെ 70-ാമത് വാര്‍ഷിക പൊതുയോഗവും, പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും ഞായറാഴ്ച നടക്കും .എന്‍എസ്എസ് കരയോഗം ഹാളില്‍ ശനിയാഴ്ച രാവിലെ 10 ന് പതാക ഉയര്‍ത്തി. തുടര്‍ന്ന് മുന്നോക്ക സമുദായങ്ങള്‍ക്ക് നിലവിലുള്ള അനുകൂല്യങ്ങളെ കുറിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ നായര്‍ സെമിനാര്‍ നയിച്ചു . തുടര്‍ന്ന് വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ അനുകൂല്യങ്ങളെ സംബന്ധിച്ച് ചങ്ങനാശ്ശേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ സന്ധ്യ എസ്.എസ് വിശദീകരിച്ചു. കരയോഗ വനിതാസമാജ ബാലസമാജ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു . ഞായറാഴ്ച രാവിലെ 10 ന് പൊതുസമ്മേളനം കോട്ടയം താലൂക്ക് കരയോഗ യൂണിയന്‍ പ്രസിഡന്റ് ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മുതിര്‍ന്ന അംഗങ്ങളെ കരയോഗം രജിസ്ട്രാര്‍ വി.വി ശശിധരന്‍ നായര്‍ ആദരിക്കും. കോട്ടയം താലൂക്ക് കരയോഗ യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. യോഗത്തില്‍ എം.ജി വേണുഗോപാലന്‍ നായര്‍, സൂരജ്കൃഷ്ണ, ആശ ജി നായര്‍,ആര്‍ കൃഷ്ണകുമാര്‍, സരസമ്മ ആര്‍ പണിക്കര്‍, കെ.ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
0 Comments