പുന്നത്തുറ വെസ്റ്റ് എന്‍എസ്എസ് കരയോഗത്തിന്റെ 70-ാമത് വാര്‍ഷിക പൊതുയോഗവും പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും കരയോഗം ഹാളില്‍ നടന്നു. എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റും കോട്ടയം നഗരസഭാ വൈസ് ചെയര്‍മാനുമായ ബി ഗോപകുമാര്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍് എം.ജി. വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായിരുന്നു.കരയോഗം രജിസ്ട്രാര്‍ വി.വി ശശിധരന്‍ നായര്‍ പ്ലാറ്റിനം ജൂബിലി സന്ദേശം നല്‍കി. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ അദ്ദേഹം ആദരിച്ചു. കരയോഗം സെക്രട്ടറി സൂരജ് കൃഷ്ണ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ജിഷ പ്രദീപ് വനിതാ സമാജം റിപ്പോര്‍ട്ടും, മഞ്ജു സന്തോഷ്, ശ്യാമള ദേവി, സരസ്വതിയമ്മ കെ.ജി, ജയശ്രീ അനില്‍കുമാര്‍ എന്നിവര്‍ സ്വയംസഹായ സംഘങ്ങളുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കോട്ടയം യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ മേഖലാ കണ്‍വീനര്‍ ആര്‍ കൃഷ്ണകുമാര്‍, വനിതാ യൂണിയന്‍ കണ്‍വീനര്‍ സരസമ്മ ആര്‍ പണിക്കര്‍, വനിതാ സമാജം പ്രസിഡന്റ് ആശ ജി നായര്‍, കരയോഗം ജോ.സെക്രട്ടറി സന്തോഷ് കുമാര്‍ കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments