Breaking...

9/recent/ticker-posts

Header Ads Widget

റിംഗ് റോഡ് ഭരണാനുമതി അവസാനഘട്ടത്തിലെന്ന് ജോസ് കെ മാണി

 


പാലാ ടൗണ്‍ റിംങ് റോഡ് രണ്ടാം ഘട്ടത്തിന് ആവശ്യമായ ഭൂമി വിട്ടു നല്‍കുവാന്‍ തയ്യാറാണെന്ന് ജോസ്.കെ.മാണി എം.പിയെ  അറിയിച്ചു ഭൂഉടമകള്‍. രണ്ടാം ഘട്ടം റിംങ് റോഡ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുവാന്‍ നടപടി ഉണ്ടാവണമെന്ന് ഉടമകള്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ ബോദ്ധ്യപ്പെടുത്തി. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മണ്ണുറപ്പും കയറ്റിറക്കങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ജോസ് കെ.മാണി അറിയിച്ചു. പതിനാറോളം ഇടങ്ങളില്‍ ബോറിംഗ് നടത്തി മണ്ണിന്റെ അടിത്തട്ട് പരിശോധനയാണ് നടത്തി വരുന്നത്. വളരെ താഴ്ച്ച ഉണ്ടാവാനിടയുള്ള ഭാഗങ്ങളില്‍ വയഡക്ട് , ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതും പരിഗണനയിലാണ്. റോഡ് ഫണ്ട് ബോര്‍ഡും പി.ഡബ്ല്യു.ഡി.റോഡ് വിഭാഗവും ചേര്‍ന്നാണ് രണ്ട് ഘട്ടമായുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നും അദ്ദേഹം പറഞ്ഞു.നഗരസഭാ ചെയര്‍മാന്‍ ഷാജു.വി.തുരുത്തന്‍, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,പ്രൊഫ. ജോസ് വട്ടമല ,കെ.കെ.ഗിരീഷ്,സണ്ണി വെട്ടം, ചാള്‍സ് തച്ചങ്കേരി, ജോസി തുമ്പശ്ശേരി, ഫിലിപ്പ് മണിയഞ്ചിറക്കുന്നേല്‍, സാജു കൂറ്റനാല്‍, ഷാല്‍ പറപ്പള്ളിയാത്ത്, ശശി പനയ്ക്കല്‍, രമേശ് കുറ്റിയാങ്കല്‍, ടോമിന്‍ വട്ടമല എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു.




Post a Comment

0 Comments