പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍.വി.പാര്‍ക്ക് ശുചീകരണം നടത്തി. 'സ്‌നേഹാരാമം' പദ്ധതിയോടനുബന്ധിച്ച് നിര്‍മ്മിച്ച പൂന്തോട്ടവും വൃത്തിയാക്കി. ഒന്നാംവര്‍ഷ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിനായുള്ള 'നവചേതന ദ്വിദിനക്യാമ്പിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ആര്‍.വി.പാര്‍ക്കില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍.ബീനാമ്മ മാത്യു അധ്യക്ഷയായിരുന്നു. NSS യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ അലക്‌സ് ജോര്‍ജ്, പാലാ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനു പൗലോസ് , രജിത്ത്. ആര്‍., നഗരസഭ ജീവനക്കാര്‍ , എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എന്‍എസ്എസ് യൂണിറ്റ് വോളണ്ടിയര്‍ സെക്രട്ടറി അഞ്ജലി രമേശന്‍, അസിസ്റ്റന്റ് വോളണ്ടിയര്‍ സെക്രട്ടറി നമിത എം ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments