ഏജിംഗ് ഗ്രേസ് ഫുള്ളി എന്ന സന്ദേശവുമായി സൗപര്‍ണ്ണിക വയോമിത്ര കൂട്ടായ്മ ഉഴവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു . ഉഴവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള 60 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിയാണ് സൗപര്‍ണിക കൂട്ടായ്മ രൂപീകരിച്ചത്. യുവാക്കള്‍ വിദേശങ്ങളിലേക്ക് കടക്കുമ്പോള്‍ വയോജനങ്ങള്‍ ഒറ്റപ്പെട്ടുപോകാതെ വാര്‍ധക്യത്തിന്റെ പ്രതിസന്ധികളെ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ച് മുന്നേറാനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുവാനാണ് വയോമിത്രം ലക്ഷ്യമിടുന്നത്.60 മുതല്‍ 101 വയസ്സുവരെ പ്രായമുള്ള 600 ഓളം പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ളത്. സൗപര്‍ണിക വയോമിത്ര കൂട്ടായ്മയുടെ ഉദ്ഘാടനം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ സി. തോമസ് എബ്രഹാം നിര്‍വഹിച്ചു. സൗപര്‍ണ്ണിക പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് സിറിയക് അധ്യക്ഷനായിരുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാദര്‍ അലക്്‌സ് ആക്കപ്പറമ്പില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് K.M തങ്കച്ചന്‍, ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍, ഡോ ശിവകരന്‍ നമ്പൂതിരി, ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്, സൗപര്‍ണിക സെക്രട്ടറി KU എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐശ്വര്യത്തോടെ എങ്ങനെ പ്രായമാകാം ജീവിക്കാം എന്ന വിഷയത്തെക്കുറിച്ച് ഡോ സി. തോമസ് എബ്രഹാം സംസാരിച്ചു. എണ്‍പതുവയസ്സു കഴിഞ്ഞവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
0 Comments