Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

 


പൊതുതെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളുമായി സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടന്നപ്പോള്‍ നിരീക്ഷകനായി MLA യുമെത്തി. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ്' ഇലക്ഷനാണ്  ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പിന്തുടര്‍ന്ന്  നടത്തിയത്. കൈവിരലില്‍ മഷി പുരട്ടി, പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍, ബൂത്തില്‍ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യാന്‍ കുട്ടികള്‍ക്കും ആവേശമായി   വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. മാറുകയായിരുന്നു വോട്ടെടുപ്പ്   തെരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ മാണി cകാപ്പന്‍ എം.എല്‍.എ. യും ., ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മ്മല ജിമ്മി, ഗ്രാമപഞ്ചായത്തു മെമ്പര്‍ സ്മിതാ ഗോപാലകൃഷ്ണന്‍, എന്നിവരുമെത്തി.   ജനാധിപത്യ പ്രക്രിയകള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കാനും മൂല്യബോധത്തില്‍ വളരാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകമെന്ന് മാണി സി.കാപ്പന്‍ MLA പറഞ്ഞു.  സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെയും, സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍  അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെയാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  നടത്തിയത്.




Post a Comment

0 Comments