Breaking...

9/recent/ticker-posts

Header Ads Widget

മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ചയാള്‍ കുളത്തില്‍ വീണതായി സംശയം.

 


മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ചയാള്‍ കുളത്തില്‍ വീണതായി സംശയം. പള്ളിക്കത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ചല്ലോലി കുളത്തില്‍ ബൈക്ക് മോഷ്ടാവ് വീണതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതെത്തുടര്‍ന്ന് പാമ്പാടിയില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുളത്തില്‍ ആളെ കണ്ടെത്താനായില്ല. ഇളംപള്ളി പുല്ലാനിത്തകിടിയില്‍, പാട്ടത്തില്‍ കുട്ടപ്പന്റെ ബൈക്ക് മോഷ്ടിച്ചു വന്നയാളാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. കുളത്തിനും റോഡിനും ഇടയിലുള്ള ഓടയില്‍ വീണാണ് അപകടം. ബൈക്ക് മോഷ്ടാവ് തെറിച്ചു കുളത്തില്‍  വീണെന്ന് ആശങ്കപ്പെട്ടാണ് തെരച്ചില്‍ ആവശ്യപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. പള്ളിക്കത്തോട് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments