സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികളുടെ സുരക്ഷ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ,എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ രാമകൃഷ്ണ ബില്‍ഡിങ്ങില്‍ നടന്ന സെമിനാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട.സൂപ്രണ്ട് ഡോ.പി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു.ഏറ്റുമാനൂര്‍ സേവാഭാരതി പ്രസിഡന്റ് ഡോ. വി.വി സോമന് അധ്യക്ഷത വഹിച്ചു.ഏറ്റുമാനൂര്‍ സേവാഭാരതി വൈസ് പ്രസിഡന്റ് അഡ്വ. ബി ജയചന്ദ്രന്, ജോയന്റ് സെക്രട്ടറി ഗംഗ ആര് എന്നിവര്‍ പ്രസംഗിച്ചു.കേരള എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലു പി ആര്,കോട്ടയം വിമുക്തി മിഷന് കേരള എക്സൈസ് കൗണ്‍സിലര്‍ ബെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
0 Comments