ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ ആയിരത്തില്‍പ്പരം സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ ദര്‍ശനമാണ് വെളിപ്പെടുത്തുന്നതെന്ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയെന്നത് ഏറ്റവും പുണ്യപ്പെട്ട പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹദീപം പദ്ധതിപ്രകാരമുള്ള 39 മുതല്‍ 43 വരെയുള്ള 5 സ്നേഹവീടുകളുടെ താക്കോല്‍ സമര്‍പ്പണം കൊഴുവനാല്‍ മലയിരുത്തിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എ.ജെ. തോമസ് അമ്പഴത്തിനാല്‍ നല്‍കിയ 65 സെന്റ് സ്ഥലവും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കല്‍ നല്‍കിയ 30 സെന്റ് സ്ഥലവും ചേര്‍ത്ത് 95 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന 12 വീടുകളില്‍ 5 വീടുകളാണ് സ്നേഹദീപം പദ്ധതിയില്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ച 18 മുതല്‍ 22 വരെയുള്ള സ്നേഹവീടുകളാണിത്. യോഗത്തില്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സൗജന്യമായി ഭൂമി നല്‍കിയ എ.ജെ. തോമസ് അമ്പഴത്തിനാലിനെയും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലിനെയും ആദരിക്കലും സമ്മേളന ഉദ്ഘാടനവും അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നിര്‍വഹിച്ചു.. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, കൊഴുവനാല്‍ പള്ളി വികാരി ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍, ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, കൊഴുവനാല്‍ സഹകരണബാങ്ക് പ്രസിഡന്റ് ജോസ് പി.മറ്റം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാത്യു തോമസ് എഴുത്തുപള്ളിയില്‍, ആലീസ് ജോയി മറ്റം, മെര്‍ലിന്‍ ജെയിംസ് കോയിപ്ര, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, സിബി പുറ്റനാനിക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, സജി തകിടിപ്പുറം, ജെയിംസ് കോയിപ്ര, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വളവനാല്‍, അഗസ്റ്റിന്‍ മുണ്ടുപാലയ്ക്കല്‍, ശ്രീകുമാര്‍ തെക്കേടത്ത്, ലിസി എബ്രാഹം വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ കട്ടച്ചിറ, പ്രൊഫ. തോമസ് ജോര്‍ജ് മൈലാടി, മാത്യു ടി ജോണ്‍ തോണക്കരപ്പാറയില്‍ എന്നിവര്‍ നല്‍കിയ 4 ലക്ഷം രൂപാ വീതവും അഗസ്റ്റിന്‍ മുണ്ടുപാലയ്ക്കല്‍, മുത്തോലി സ്വദേശി എന്നിവര്‍ നല്‍കിയ 2 ലക്ഷം രൂപയും സ്നേഹദീപത്തിലെ സുമനസ്സുകളുടെ സംഭാവനകളും ചേര്‍ത്ത് 21,25,000 രൂപയ്ക്കാണ് 5 സ്നേഹവീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
0 Comments