വിശ്വഗുരു ശ്രീ നാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷം ചൊവ്വാഴ്ച നടക്കും. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിലാണ് ഗുരുദേവജയന്തിയാഘോഷം നടക്കുന്നത്. തിരുവോണം കഴിഞ്ഞെത്തുന്ന ചതയ ദിനം ഇത്തവണ കന്നിമാസത്തിലായതുകൊണ്ട് ഈ വര്‍ഷം തിരുവോണത്തിനു മുന്‍പെയെത്തുന്ന ചിങ്ങമാസത്തിലെ ചതയ ദിനത്തിലാണ് ഗുരുദേവ ജയന്തി ആഘോഷം നടക്കുന്നത്. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് SNDP ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ ചതയദിന റാലികളും പൊതുസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടക്കും. വിശ്വമാനവികതയുടെ സന്ദേശവുമായി നവോത്ഥാന മൂല്യങ്ങള്‍ നാടിനു പകര്‍ന്നു നല്‍കിയ യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവന്റെ ജയന്തിയാഘോഷം സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജയന്തി ആഘോഷങ്ങള്‍ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കിയാണ്നടത്തുന്നത്.
0 Comments