ആയുര്‍വേദ അലോപ്പതി ഹോമിയോ ചികിത്സകള്‍ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കിക്കൊണ്ട് SRK ഹെല്‍ത്ത് സെന്റര്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. മര്‍മ്മ ചികിത്സയും യോഗ മെഡിറ്റേഷന്‍ തെറാപ്പിയുമുള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുമായി പാലാ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തനമാരംഭിച്ച SRK ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ അഡ്വ. PS ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. ഭാരതീയവും പാശ്ചാത്യവുമായ ചികിത്സ രീതികള്‍ ഒരേ സ്ഥലത്ത് ലഭ്യമാക്കുന്നത് അഭിമാനിക്കപ്പെടെണ്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുതന്‍ വിദേശത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആദരിക്കപ്പെടുന്നതും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ മാണി സി കാപ്പന്‍ MLA അധ്യക്ഷനായിരുന്നു. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീത സംഗാനന്ദജി മഹാരാജ്, ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് G മീനാഭവന്‍, നഗരസഭാംഗം ബിജി ജോജോ, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ മാത്യു, ഡോ കെ. ബൈജു, ഡോ. ജയലക്ഷ്മി അമ്മാള്‍, TR നരേന്ദ്രന്‍ , TR രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments