Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍

 


പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ നിറവില്‍. 1950 ല്‍ അഭിവന്ദ്യ പിതാവ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച് വളര്‍ച്ചയുടെ പടവുകള്‍ കയറി ഓട്ടോണമസ് പദവി യിലെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയും വിദ്യാഭ്യാസരംഗത്തും കലാകായിക സാഹിത്യ സാംസ്‌കാരിക മേഖലകളിലുമെല്ലാം പാലയുടെ അഭിമാന സ്തംഭമായ സെന്റ തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സ്ഥാപന ദിനത്തില്‍ മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ജോസഫ് തടത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ സാല്‍വിന്‍ കെതോമസ് ബര്‍സാര്‍ ഫാദര്‍ മാത്യു ആലപ്പാട്ടു മേടയില്‍ എന്നിവരും കോളജധ്യാപകരായ വൈദികരും സഹകാര്‍മികത്വം വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു വിപുലമായ പ്ലാറ്റിനം ആഘോഷ പരിപാടികള്‍ക്കാണ് വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 




Post a Comment

0 Comments