കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് മാഞ്ഞൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ മേമുറി ആശാ ഭവനിലെ അന്തേവാസികള്‍ക്കായി 'സുഖദം' സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആനിയമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്‍സി എ.ജെ ക്യാമ്പിന് നേതൃത്വം നല്‍കി. ആശാഭവന്‍ പ്രസിഡന്റ് തോമസ് എ.ജെ, പ്രിന്‍സിപ്പല്‍ അനൂപ് കെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ.ജെ, പിടിഎ പ്രസിഡന്റ് ഷാജി കടന്നകരിയില്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജെറിന്‍ ജോസ്, അധ്യാപകനായ നിതിന്‍ ജേക്കബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 Comments