വീടുകളിലെത്തി സാന്ത്വന പരിചരണം നല്‍കാന്‍ ലക്ഷ്യമിട്ട്, കുറവിലങ്ങാട് കേന്ദ്രമായി സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു. നവജീവന്‍ മാനേജിംഗ് ട്രസ്റ്റി PU തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുറവിലങ്ങാട് PD പോള്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. എക്‌സിക്യൂട്ടിവ് സെക്രട്ടറി സക്കറിയാ ഞാവള്ളില്‍ ആമുഖഭാഷണം നടത്തി. ഫാദര്‍ ജോസഫ് മണിയഞ്ചിറ, ജയകുമാര്‍ മഠത്തില്‍ അനില്‍കുമാര്‍ കാരയ്ക്കല്‍, ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് PC കുര്യന്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി , മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ , ജില്ലാപഞ്ചായത്തംഗം നിര്‍മല ജിമ്മി , ബന്നി കോച്ചേരി , ഡാനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വീടുകളില്‍ എത്തി സൗജന്യ സ്വാന്തന പരിചരണവും ഫിസിയോതെറാപ്പി, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും സ്വരുമ പാലിയേറ്റിവ് കെയര്‍ ലഭ്യമാക്കും. കുറവിലങ്ങാട്, ഉഴവൂര്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രദേശത്താണ് ആദ്യഘട്ട സേവനം ലഭ്യമാക്കുന്നത്.
0 Comments