Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിന്‍ തട്ടി യുവാവ് മരിച്ചു.

 


ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച രാവിലെ 8.15 നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചെന്നൈ മെയില്‍, സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ട്രെയിന്‍ ഇടിച്ച് ഇയാള്‍ തല്‍ക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.




Post a Comment

0 Comments