Breaking...

9/recent/ticker-posts

Header Ads Widget

അഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ

 


കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും 3 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് ജോലി ചെയ്തിരുന്ന കാലത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന അഖിലിനെ ശിക്ഷാനടപടികളൊന്നും സ്വീകരിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളുടെ ശക്തമായ ഇടപെടലും ശുപാര്‍ശയും ഉണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. നേതാക്കളായ ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, എംപി സന്തോഷ് കുമാര്‍ നന്തിയോട് ബഷീര്‍, എസ് രാജീവ്, സാബു മാത്യു, റ്റി സി റോയി, ജയകൃഷ്ണന്‍, ഷീന ബിനു, സിന്‍സി പാറയില്‍, എബി പൊന്നാട്ട്, ലിസി കുര്യന്‍, ജയമോള്‍, സൂസന്‍ സേവ്യര്‍, ധന്യ ഗിരീഷ്, പി മുഹമ്മദ്കുട്ടി, അന്‍സാരി, ബിന്ദു സന്തോഷ് കുമാര്, സണ്ണി കാഞ്ഞിരം, തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments