Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍മാനെതിരെ ഭരണകക്ഷിയായ UDF തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

 


ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ കെ.ബി ജയമോഹനെതിരെ ഭരണകക്ഷിയായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫും ബിജെപിയും വിട്ടു നിന്നതോടെ ക്വാറം തികയാതിരുന്നതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല. 35 അംഗ ഭരണസമിതിയില്‍ യുഡിഎഫിലെ 14 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിലെ മുന്‍ധാരണയനുസരിച്ച് 2021 ജൂണില്‍ കാലാവധി പൂര്‍ത്തിയാക്കിയ വൈസ് ചെയര്‍മാന്‍ കെ.ബി ജയമോഹന്‍, നിലവില്‍ മൂന്നര വര്‍ഷം പിന്നിട്ടിട്ടും രാജി വയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.





Post a Comment

0 Comments