മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറെ താല്പര്യത്തോടെ നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിക്ക് നേരിട്ട ദുര്യോഗം നീതികരിക്കാനാവാത്ത അപരാധമാണെന്ന് മുന്‍ മന്ത്രി കെ സി ജോസഫ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു ഉമ്മന്‍ ചാണ്ടി. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുഞ്ഞുങ്ങളുടെ വേദന മനസ്സിലാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് ആകുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥ മൂലം അവര്‍ ശബ്ദമില്ലാത്ത ലോകത്തേക്ക് വേദനയോടെ മടങ്ങിപ്പോകുന്നത് ഹൃദയഭേദകമാണെന്നും KC ജോസഫ് പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റുമ്പോള്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെക്കാള്‍ മനുഷ്യത്വത്തിനാണ് ഉമ്മന്‍ചാണ്ടി മുന്‍ഗണന നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണയ്ക്കനാട് ഒ എല്‍ സി സ്‌കൂളില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ഉപാധ്യക്ഷന്‍ അഡ്വ ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അഡ്വ ജോര്‍ജ് പയസ്, വി കെ സുരേന്ദ്രന്‍, ആന്‍സമ്മ സാബു, സെബാസ്റ്റ്യന്‍ ജോയ്, സിസ്റ്റര്‍ റിന്‍സി കെ വി മാത്യു, മാത്തുക്കുട്ടി ജോര്‍ജ്, സാബു തെങ്ങുംപള്ളി, അഗസ്റ്റിന്‍ കൈമളേട്ട്, ജോസ് ജോസഫ് പി, ലിസി ജോയ്, ആഷിന്‍ അനില്‍, രാജേഷ് കരിപ്പാത്ത്, ജോസ് ചേട്ടിയാശ്ശേരില്‍, കെ പി കൃഷ്ണന്‍കുട്ടി, റ്റിജോ ഐസക്, നവീന്‍ മാര്‍ട്ടിന്‍, ഇമ്മാനുവേല്‍ ലൂക്കോസ്, ജെറിന്‍ ജോര്‍ജ്, നോബിള്‍ മുളങ്ങാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി
0 Comments