Breaking...

9/recent/ticker-posts

Header Ads Widget

സോജന്‍ ജോസഫ് എം.പി യുമായി ബാലവേദി അംഗങ്ങള്‍ സംവാദം നടത്തി

 


ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട മലയാളി, സോജന്‍ ജോസഫ് എം.പി യുമായി ഉഴവൂര്‍ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയിലെ ബാലവേദി അംഗങ്ങള്‍ സംവാദം നടത്തി. മുന്‍പ് നമ്മെ ഭരിച്ചിരുന്നവര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരോട്  ശത്രുതാമനോഭാവം തോന്നാറില്ലെന്നും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമാക്കാന്‍ പ്രയത്‌നിക്കും എന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സ്വന്തം കഴിവുകള്‍ മനസ്സിലാക്കി ഇഷ്ടപ്പെട്ടതു പഠിക്കുവാനുള്ള തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



ലൈബ്രറി പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബിന്റെ നേതൃത്ത്വത്തില്‍  ഡോ.കെ.ആര്‍ നാരായണന്റെ പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകം സമ്മാനമായി നല്‍കി. കുട്ടികള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ റോസാപ്പൂക്കള്‍ നല്‍കിയും ലൈബ്രറി ഭാരവാഹികള്‍ പൂക്കളും, പുസ്തകങ്ങളും, ഷാളും നല്‍കിയും ആദരിച്ചു. സെക്രട്ടറി സിദ്ധാര്‍ത്ഥ്, ആര്‍ദ്ര, ലൈബ്രറി സെക്രട്ടറി കെ.സി ജോണി, സൈമണ്‍ പരപ്പനാട്ട്, സ്റ്റീഫന്‍ ആല്‍പ്പാറയില്‍, ബാബു കണിയാംപരിയില്‍, എം.എന്‍ ശ്രീകുമാര്‍, അനില്‍ ആവുകാക്കല്‍, റ്റി.എന്‍ അനില്‍, ശ്രീഗംഗ രാജീവ് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments