Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ഈസ്റ്റ് കലാമുകുളം ശ്രീരാമ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം

 


ഉഴവൂര്‍ ഈസ്റ്റ് കലാമുകുളം ശ്രീരാമ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു വരുന്നു. ഗ്രാമത്തിലുള്ള ഭവനങ്ങളില്‍ വച്ച്  സന്ധ്യ നാമജപം ,ഭജന, രാമായണ പാരായണം, രാമായണത്തെ ആസ്പദമാക്കി അന്നേ ദിവസം വായനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി പ്രശ്‌നോത്തരി  മത്സരവും തുടര്‍ന്ന് ദീപാരാധന എന്നിവയോടെയാണ് സത്സംഗം നടക്കുന്നത്.  നിരവധി ഭക്തജനങ്ങളാണ് ഓരോ ദിവസവും രാമായണസത്സംഗ പരിപാടിയില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ക്ക് മാത്രം ആയി ഉള്ള രാമായണ പ്രശ്‌നോത്തരിയും പരിപാടികളുടെ ഭാഗമായി നടക്കുന്നു. രാമായണ മാസാചരണം ആഗസ്റ്റ് 16ന് ഇടക്കോലി ഭാരതീയ വിദ്യാനികേതന്‍ കോഴനാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച്  സമ്പൂര്‍ണ്ണ രാമായണ പാരായണത്തോടുകൂടി സമാപിയ്ക്കും.




Post a Comment

0 Comments