വൈക്കം കച്ചേരിക്കവലയില്‍ ബൈക്കും, സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു. അമിത വേഗതയിലെത്തിയ ബൈക്ക് മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 4:20 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ തെറിച്ചു വീണെങ്കിലും ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. അപകട ശേഷം ബൈക്ക് യാത്രികരായ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. നാല് ദിക്കില്‍ നിന്നും എത്തുന്ന റോഡുകള്‍ സംഗമിക്കുന്ന കച്ചേരി കവല ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. അപകടമൊഴിവാക്കാന്‍ സ്പീഡ് ബ്രേക്കര്‍ അടക്കമുള്ളവ ഇവിടെ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
0 Comments