വൈക്കത്ത് സിപിഐയുടെ ആഭിമുഖ്യത്തില്‍ പി. കൃഷ്ണപിള്ള അനുസ്മരണം നടന്നു. CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കൃഷ്ണപിളളയുടെ പാദമുദ്രകള്‍ പതിഞ്ഞ കാരയിലെ പറൂപ്പറമ്പ് പുരയിടത്തില്‍ അദ്ദേഹത്തിന്റെ സ്മാരകമായി സാമൂഹ്യനീതി കേന്ദ്രം നിര്‍മ്മിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പി.കൃഷ്ണപിള്ള സാമൂഹ്യനീതി കേന്ദ്രത്തിന്റെ പ്രാഥമിക രൂപരേഖയുടെ പ്രദര്‍ശനം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇണ്ടംതുരുത്തി മനയില്‍ നടന്നു. അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു.ആര്‍.രാജേന്ദ്രന്‍, ആര്‍.സുശീലന്‍, എം.ഡി.ബാബുരാജ്, സി.കെ.ആശ എംഎല്‍എ, കെ. അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments