വയോജനങ്ങള്‍ക്കായി കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആരംഭിക്കണമെന്നും അതിനായി വയോജന വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മാണി സി. 'കാപ്പന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തലപ്പുലം ഗ്രാമപഞ്ചായത്തും സര്‍വീസ് സഹകരണ ബാങ്കും ടൂറിസം പ്രമോഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വയോജന കൂട്ടായ്മ - നിറവ് 2024- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ വയോജനങ്ങളുടെ എണ്ണം കൂടുകയും അവര്‍ നിരവധിയായ പ്രശ്‌നങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നു. രാഷ്ട്രപുരോഗതിക്കും കുടുംബത്തിന്റെ ക്ഷേമത്തിനുമായി കഠിനാദ്ധ്വാനം ചെയ്ത പ്രായമായവര്‍ ആദരിക്കപ്പെടേണ്ടവരാണ്. വയോജനങ്ങളുടെ അനുഭവസമ്പത്തും വിവിധതരം കഴിവുകളും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്താല്‍ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി., ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ് പ്രായമായ വ്യക്തികളെ ആദരിച്ചു. അഡ്വ. ബിജു മനയാനി പ്രമേയം അവതരിപ്പിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, ടൂറിസം പ്രമോഷന്‍ ആന്റ് വെല്‍ ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് തോമസ് , ശ്രീകല ആര്‍, മേഴ്‌സി മാത്യു, ജെറ്റോ ജോസ്, ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ്, , സജി ജോസഫ്, സ്റ്റെല്ലാ ജോസഫ്, ജോമി ബെന്നി, ചിത്ര സജി, നിഷ ഷൈബി, കെ.ജെ സെബാസ്റ്റ്യന്‍ ,സതീഷ് കെ.ബി , ആനന്ദ് ജോസഫ്, സുരേഷ് പി. കെ. ,ബിജു കെ. കെ., അനുപമ വിശ്വനാഥ്, സിബിന്‍ പി..ബി, കൊച്ചുറാണി ജയ്‌സണ്‍, അനില്‍കുമാര്‍ പി.പി. എന്നിവര്‍ പ്രസംഗിച്ചു. ആഗോള സീനിയര്‍ സിറ്റിസണ്‍സ് ദിനാഘോഷത്തിന്റെ ഭാഗമായാണ്തലപ്പുലം ബാങ്ക് ഓഡിറ്റോറിയത്തില്‍ സമ്മേളനം നടന്നത്.
0 Comments