പാലായില്‍ ഒരേ ഇനം പച്ചക്കറിക്ക് വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ വ്യത്യസ്ത വില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള കടകളില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പല കടകളിലും ഒരേ പച്ചക്കറികള്‍ക്ക് വിവിധ വിലകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചില കടകളില്‍ വില പ്രദര്‍ശിപ്പിച്ചിട്ടുമില്ല. താലൂക്ക് സപ്ലൈ ഓഫീസര്‍ ഓഫീസര്‍ പി.കെ സൗമ്യ, ലീഗല്‍ മെട്രോളജിയിലെ പി.കെ ബിനുമോന്‍, മീനച്ചില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി മഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രമക്കേട് നടത്തിയ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡം കൃത്യമായി പാലിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ മീനച്ചില്‍ താലൂക്കില്‍ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍പറഞ്ഞു.
0 Comments