Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം മരങ്ങാട്ടുപിള്ളിയില്‍ നടന്നു.

 


വിളക്കിത്തല നായര്‍ സമാജം മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം മരങ്ങാട്ടുപിള്ളിയില്‍ നടന്നു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോര്‍ഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആര്‍. സാബുജി വാര്‍ഷിക റിപ്പോര്‍ട്ടും, ഖജാന്‍ജി ഷിനീബ് കുമാര്‍ കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി എസ്.മോഹനന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി.സജീവ്, ടി.എന്‍., ശങ്കരന്‍, കെ.ആര്‍. സാബുജി, കെ.എന്‍.ശ്യാമു, പി.ബി. സിജു, കെ.എ. ചന്ദ്രന്‍, സിന്ധു സജി എന്നിവര്‍ സംസാരിച്ചു. വിളക്കിത്തല നായര്‍ സമാജത്തിന് മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയ എയ്ഡഡ് കോളേജ് അനുവദിക്കണമെന്നും ഉദ്യോഗ നിയമനങ്ങളില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. SSLC, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും, മൊമെന്റോയും നല്‍കി. ചികിത്സാ സഹായ വിതരണവും നടന്നു.




Post a Comment

0 Comments