വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ടൗണ്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍ SMSM ലൈബ്രറി ഹാളില്‍ നടന്നു. മുതിര്‍ന്ന വ്യാപാരിയായ ടി.സി ജേക്കബ് പതാക ഉയര്‍ത്തി. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഒരു മന്ത്രാലയം ഉണ്ടാകുന്നത് ഏറെ ഗുണകരമാകുമെന്നും വ്യാപാരികള്‍ക്കായി കേരളാ ബാങ്ക് ആവിഷ്‌കരിച്ച വ്യാപാര്‍മിത്ര വായ്പ പ്രയോജനകരമാകുമെന്നും ഇ.എസ് ബിജു പറഞ്ഞു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറര്‍ അനു സുകുമാര്‍ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി എം.കെ സുഗതന്‍ സംഘടനാ റിപ്പോര്‍ട്ടും, സെക്രട്ടറി ജി.ജി. സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ നിധിന്‍ പുല്ലുകാടന്‍, കൗണ്‍സിലര്‍ പി.എസ് വിനോദ്, ഹരിയേറ്റുമാനൂര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന വ്യാപാരികളെ കണ്‍വെന്‍ഷനില്‍ ആദരിച്ചു. സമിതി സംസ്ഥാന കമ്മിറ്റി അംഗം അന്നമ്മ രാജു മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരികളെ സംരക്ഷിക്കാന്‍ ബദല്‍ നയം രൂപീകരിക്കുക, ഹരിത കര്‍മ്മ സേന ഈടാക്കുന്ന യൂസര്‍ ഫീ കുറക്കുക, മഴ സമയത്ത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഏറ്റുമാനൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്നിവ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സെബാസ്റ്റ്യന്‍ വാളംപറമ്പില്‍ പ്രസിഡന്റ്, സെക്രട്ടറി ജി.ജി സന്തോഷ് കുമാര്‍, ട്രഷറര്‍ അനു സുകുമാര്‍, വൈസ് പ്രസിഡന്റ്മാരായി കെ.സി ഉണ്ണികൃഷ്ണന്‍, സുരേന്ദ്രന്‍ അപ്പു ഗാര്‍മെന്റ്‌സ്, അനീറ്റ അനൂപ്, ജോയിന്റ് സെക്രട്ടറിമാരായി മഞ്ചേഷ്, നിധിന്‍ പ്രകാശ് ഉദയന്‍ ശിവശക്തി എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
0 Comments