Breaking...

9/recent/ticker-posts

Header Ads Widget

ദുരന്തബാധിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനായി ഫണ്ട് ശേഖരണം ആരംഭിച്ചു

 


വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനായി വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫണ്ട് ശേഖരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ ആദ്യഫണ്ട് സ്വീകരിച്ച് സംസ്ഥാന പ്രസിഡന്റ് ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ഫണ്ട് പിരിവ് നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം കെ സുഗതന്‍, അന്നമ്മ രാജു,  ജില്ലാ കമ്മറ്റിയംഗം ജിജി സന്തോഷ് കുമാര്‍, യൂണിറ്റ് ഭാരവാഹികളായ എം വി രാധാകൃഷ്ണന്‍, എന്‍ ഡി സണ്ണി, ഷിബു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് ജോസഫ്, ഇ എസ് ഷിബു, വിശാല്‍, സന്തോഷ്, അനു സുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ചയും ഫണ്ട് ശേഖരണം നടത്തും. പിരിച്ചെടുക്കുന്ന തുക തിങ്കളാഴ്ച സംസ്ഥാന കമ്മറ്റിക്ക് കൈമാറും.




Post a Comment

0 Comments