Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പായസമേള നടത്തി

 


യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പായസമേള നടത്തി. വയനാട് ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന  30 ഭവനങ്ങളുടെ നിര്‍മാണ ചെലവിലേക്കുള്ള ധനസഹായ സമാഹരണത്തിനായാണ് പായസ മേള സംഘടിപ്പിച്ചത്.പാലാ കുരിശുപള്ളി ജംഗ്ഷനില്‍ പായസ മേളയുടെ ഉല്‍ഘാടനം   മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ ഇടമനശ്ശേരില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടോണി ചക്കാല, ആന്റോച്ചന്‍ ജയിംസ്, കിരണ്‍ മാത്യൂ അരീക്കല്‍, ജസ്റ്റിന്‍ ജോര്‍ജ്, ജോബിഷ് ജോഷി, അഗസ്റ്റിന്‍ ബേബി, ബിബിന്‍ മറ്റപ്പള്ളി , ഗോകുല്‍ ജഗനിവാസ്, ജസ്റ്റിന്‍ സജി, മാനുവല്‍ ബെന്നി, ജേക്കബ് അല്‍ഫോന്‍സ് ദാസ് , അജയ് നെടുംപാറയില്‍, ജസ്റ്റിന്‍ പുതുമന , മെല്‍ബിന്‍ ജോസ് , യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ്സ് പാലാ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ സാബു എബ്രഹാം, സന്തോഷ് മണര്‍കാട്, റോബി ഊടുപുഴ ,രാഹുല്‍ പി. എന്‍.ആര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  മൂന്ന് ദിവസം പായസ മേള നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments