Breaking...

9/recent/ticker-posts

Header Ads Widget

18 കാരന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്കായി ഭരണങ്ങാനത്ത് ചികിത്സാ സഹായ ഫണ്ട് സമാഹരണം

 


വൃക്കകള്‍ തകരാറിലായ 18 കാരന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഭരണങ്ങാനത്ത് ചികിത്സാ സഹായ ഫണ്ട് സമാഹരണം നടത്തുന്നു. വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭരണങ്ങാനം കണ്ടത്തില്‍ ഫെമില്‍ ഷിബു (18) വിന്റെ ശസ്ത്രക്രിയയ്കായാണ് ധനസമാഹരണം നടത്തുന്നത്.  ഒരാള്‍ വൃക്ക നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അമൃത ആശുപത്രിയില്‍ വെച്ച് ഓപ്പറേഷന്‍ നടത്തുന്നതിന് വന്‍തുക കണ്ടെത്തേണ്ട സാഹചര്യത്തില്‍  ഉദാരമതികളുടെ സഹായം ആവശ്യമാണ്. ഫെമിന്റെ അമ്മ മഹിമ കുടുംബശ്രീ അംഗമാണ്. മൂന്ന് കുട്ടികളുള്ള കുടുംബത്തിന് വരുമാന മാര്‍ഗ്ഗമൊന്നുമില്ല. ഫെമില്‍ ഷിബുവിന് പുതു ജീവിതം നല്‍കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം സന്മനസ്സുള്ളവര്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്.  


                                    



 2024 സെപ്റ്റംബര്‍ 8, 9 ഞായര്‍, താങ്കള്‍ ദിവസങ്ങളില്‍ ഈ ആവശ്യത്തിലേയ്ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളിലെത്തി ധനസമാഹരണം നടത്തുകയാണ്. ഇതിനായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്  മെമ്പര്‍  റെജി വടക്കേമേച്ചേരി രക്ഷാധികാരിയായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.  ഓരോരുത്തരും കഴിയാവുന്നത്ര  സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്മറ്റി  അഭ്യര്‍ഥിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമായ ഫെമില്‍ ഷിബുവിനെ  ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ബിനു ഷിബുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം  അയച്ചുനല്‍കണമെന്നും ധനസമാഹരണത്തിനായി രൂപീകരിച്ച കമ്മറ്റി സുമനസ്സുകളോട് അഭ്യര്‍ത്ഥിച്ചു.  

   Account  Number

Name  : BINU SHIBU

A/c No : 0010053000007918

IFSC             : SIBL0000010


Google Pay : 9747993626






Post a Comment

0 Comments