Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ഉപജില്ലാ കലോത്സവം ഒക്ടോബര്‍ 19, 21, 22 തീയതികളില്‍

 


 രാമപുരം ഉപജില്ലാ കലോത്സവം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2024 ഒക്ടോബര്‍ 19, 21, 22 തീയതികളില്‍ നടക്കും. കലോത്സവത്തിന്റെ  സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ലോഗോ എ ഇ ഒയ്ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. മോന്‍സ് ജോസഫ് എംഎല്‍എ കലോത്സവത്തിന്റെ പേര് 'കലയോളം' എന്ന്  പ്രഖ്യാപിച്ചു.  യോഗത്തിന്റെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ നിര്‍വഹിച്ചു. 

                                    



സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിഎം.മാത്യുവും നിര്‍വഹിച്ചു. വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് സജി, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, ജനപ്രതിനിധികളായ സിന്ധുമോള്‍ ജേക്കബ്, ജോണ്‍സണ്‍ ജോസഫ് പുളിക്കിയില്‍, പി.എന്‍ രാമചന്ദ്രന്‍ , ഉഷ രാജു, ജോസഫ് ജോസഫ്, പി.എം. സന്തോഷ്‌കുമാര്‍, കുറിച്ചിത്താനം പള്ളി വികാരി ഫാ.ഇഗ്‌നേഷ്യസ് നടുവിലേക്കാട്ട്, രാമപുരം എ.ഇ.ഒ സജി കെ.ബി,  പിടിഎ പ്രസിഡന്റ് സി.കെ.രാജേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ റാണി ജോസഫ്്, ഹെഡ്മിസ്ട്രസ് കെ.എസ്. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments