കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ 1975 ബാച്ചിന്റെ 2-ാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഹെഡ്മാസ്റ്റര്‍ സജി തോമസ് ആദരിച്ചു. പണ്ടു പഠിച്ച മലയാള പാഠാവലിയിലെ കവിതകള്‍ കോര്‍ത്തിണക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കാവ്യകേളി നവ്യാനുഭവമായി.
ഓണസദ്യക്കുശേഷം തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂണ്‍ ഓട്ടം, കസേര കളി, നൂല്‍ കോര്‍ത്ത് ഓട്ടം എന്നീ രസകരമായ മത്സരങ്ങളും ആവേശകരമായ വടംവലിയും നടത്തി. ബേബി ഉറുമ്പുകാട്ട്, ജോസ് പൂവേലില്‍, തങ്കച്ചന്‍ കുന്നുംപുറം, ഇഗ്‌നേഷ്യസ് തയ്യില്‍, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, സലിം പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments