Breaking...

9/recent/ticker-posts

Header Ads Widget

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിന്റെ നേത്യത്വത്തില്‍ ഓണോത്സവ് 2024 സംഘടിപ്പിച്ചു.

 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിന്റെ നേത്യത്വത്തില്‍  ഓണോത്സവ് 2024 സംഘടിപ്പിച്ചു. ഓണത്തിന്റെ അഹ്ലാദവുമായി ഉണര്‍വ്വും സന്തോഷവും പ്രദാനം ചെയ്തുകൊണ്ട് മത-രാഷ്ട്രീയ സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വ്യാപാരി വ്യവസായി, വിവിധ കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, ഡ്രൈവേഴ് യൂണിയനുകള്‍, തൊഴിലാളി യൂണിയന്‍, മറ്റ് ഇതര സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജനകീയ സംയുക്ത സമിതി വ്യാഴാഴ്ച ഓണാഘേഷം നടത്തിയത്.. രാവിലെ 9.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. പൊതുസമ്മേളനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മുന്‍ ഉപാധ്യക്ഷന്‍  വിനോദ് ചെറിയാന്‍ ഉത്ഘാടനം ചെയ്തു. 

                                    



വിവിധ കലാപരിപാടികള്‍ കുട്ടികള്‍ക്കുള്ള ചിത്രകലാരചനാ മല്‍സരം, പ്രസംഗമല്‍സരം,ലളിതഗാനം, സുന്ദരിക്ക് പൊട്ടുതൊടീല്‍, തുടങ്ങിയ മല്‍സരങ്ങള്‍ എന്നിവ നടന്നു.  ഉച്ചക്കുശേഷം തിരിഊതല്‍ മല്‍സരം,മലയാളി മങ്ക മിസ് പ്രവിത്താനം മത്സരം എന്നിവ ആകര്‍ഷകമായി.വാശിയേറിയ തിരുവാതിര മല്‍സരത്തില്‍ ഉമാമഹേശ്വര തിരുവാതിര സംഘം അന്തീനാട്, ശ്രീലക്ഷ്മി തിരുവാതിര സംഘം കയ്യൂര്‍, ശ്രീഭദ്ര എന്‍ എസ് എസ് വനിതാസമാജ സംഘം കൂടപ്പലം എന്നിവരാണ് പങ്കെടുത്തത്. വാശിയേറിയ കലംതല്ലിപൊട്ടിക്കല്‍ ,സൗഹ്യദ വടംവലി , വനിതകളുടെ വടംവലി  തുടങ്ങിയ മത്സരങ്ങള്‍ ഓണോത്സവത്തില്‍ കൗതുകമായി,.  സമാപനസമ്മേളനത്തില്‍ കേരളാ വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷനായിരുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ എം.കെ തോമസ്സുകുട്ടി മുഖ്യ പ്രഭാഷണം നടത്തി.. പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് വികാരി  ഫാ.ജോര്‍ജ് വേളൂപ്പറമ്പില്‍ ഓണാഘോഷ സന്ദേശം നല്‍കി. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമിപൊരിയത് ,  സംഗീത ശിവദാസ്, സാബു ഔസേപ്പുപറമ്പില്‍, ബിജുകുമാര്‍ കെ.കെ,സോണി മൈക്കിള്‍ തെക്കേല്‍, ടോമി ഉപ്പുടുപാറയില്‍,  സെന്‍ തേക്കും കാട്ടില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.






Post a Comment

0 Comments