സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 ബി.ജെ.പി. - ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ. 5 പേര്‍ക്ക് 7 വര്‍ഷം തടവും 50000 പിഴയും, ഒരാള്‍ക്ക് 5 വര്‍ഷം തടവും 25000 പിഴയുമാണ് ശിക്ഷാവിധി. കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹനകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. സജി എസ് നായര്‍ പബ്ലിക് പ്രോസിക്യൂട്ടരായിരുന്നു പൊന്‍കുന്നം തെക്കേത്തുകവല സ്വദേശി രവി.എം.എല്ലിനെയാണ് സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
RSS- BJP പ്രവര്‍ത്തകരായ പൊന്‍കുന്നം സ്വദേശി ശ്രീകാന്ത് , ഹരിലാല്‍, അനന്ത കൃഷ്ണന്‍, രാജേഷ് തമ്പലക്കാട് , ഗോപന്‍ , ദിലീപ് പടിക്കമറ്റത്ത് എന്നിവര്‍ക്കാണ് ശിക്ഷ. 2018 ലാണ് സി.പി.ഐ. എം പ്രവര്‍ത്തകനായ രവി.എം.എല്ലിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുടെയും, രക്ഷിതാക്കളുടെയും മുന്നിലിട്ടായിരുന്നു ആക്രമം. ശരീരത്തില്‍ ഇരുപത്തിയെട്ടോളം വെട്ടേറ്റു. വെട്ടു കൊണ്ട് വലതുകൈ അറ്റു. ശ്വാസകോശത്തിനും പരുക്കേറ്റു. ശരീരം ഭാഗികമായി തളര്‍ന്നതിനെ തുടര്‍ന്ന് ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് രവി. വിധിയില്‍ സന്തോഷമുണ്ടെന്ന് രവി പറഞ്ഞു.
0 Comments