Breaking...

9/recent/ticker-posts

Header Ads Widget

60-ാമത് കേരള സംസ്ഥാന സീനിയര്‍ അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി.

 


60-ാമത് കേരള സംസ്ഥാന സീനിയര്‍ അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പാലാ കെ.എം മാണി സ്മാരക ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തുടക്കമായി. ബ്രില്യന്റ് സ്റ്റഡി സെന്റര്‍, ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു. DFA ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ കമറുദ്ധീന്‍, കായിക സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍മാരായ, വി.സി പ്രിന്‍സ്, ബിജി ജോജോ, ബിജു തോമസ്, വിനോജ് കെ.ജോര്‍ജ്, ജിബിന്‍ ബേബി, മനോജ് സി. ജോര്‍ജ്, കെ.റ്റി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

                                                           

 ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോടും, എറണാകുളവും ഏറ്റുമുട്ടി. ഈ ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാന സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നത്. 14 ജില്ലാ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. രാവിലെ 7നും, വൈകിട്ട് 4നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 10 ന് ടൂര്‍ണമെന്റ് സമാപിക്കും.





Post a Comment

0 Comments