ബാംഗ്‌ളൂരില്‍ നിന്ന് എത്തിയ ഇന്റര്‍സ്റ്റേറ്റ് ബസില്‍ നിന്ന് 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍. ബസ്സില്‍ കടത്തിക്കൊണ്ടുവന്ന പണവുമായി കട്ടപ്പന സ്വദേശി മനോജ് മണിയെയാണ് ഈരാറ്റുപേട്ട എക്‌സൈസ് പിടികൂടി പാലാ പൊലീസിന് കൈമാറിയത്. എരുമേലി സ്വദേശി ഷുക്കൂര്‍ എന്ന ആളിന് കൈമാറാനാണ് പണവുമായെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ലഹരിക്കടത്ത് കണ്ടെത്തുന്നതിന് എക്‌സൈസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെ തിങ്കളാഴ്ച രാവിലെ 7.30ന് ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം കടത്ത് പിടികൂടിയത്.
പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 42 ലക്ഷം രൂപയുമായി മനോജ് പിടിയിലായത്. ബംഗളൂരുവില്‍ ഡോളര്‍ കൈമാറി ലഭിച്ച പണവുമായി എരുമേലിയിലേയ്ക്ക് പോകുംവഴിയാണ് ഇയാള്‍ പാലായില്‍ പിടിയിലായത്. ബസിലെ സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന 23 ലക്ഷം രൂപ പിന്നീട് എരുമേലി എക്‌സൈസ് പാര്‍ട്ടി വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിച്ചെടുത്തത്. പാലാ പൊലിസ്കേസ്എടുത്തു.
0 Comments